28 സെപ്റ്റംബർ 2013

താമരശ്ശേരി രൂപത കായികമേളയില്‍ പുല്ലൂരാംപാറ ഓവറോള്‍ ചാമ്പ്യന്‍മാര്‍.


   
      താമരശ്ശേരി രൂപത കോര്‍പറേറ്റ് എഡുക്കേഷണല്‍ എജന്‍സി, രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സ്കൂള്‍ കായിക മേളയിലാണ് പുല്ലൂരാംപാറ ഓവറോള്‍ ചാമ്പ്യന്‍മാരായത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ ഇന്ന് (ശനിയാഴ്ച്ച)  നടന്ന കായിക മേളയില്‍ എല്‍.പി. ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ടാണ്, പുല്ലൂരാംപാറ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. 


                                                 എല്‍.പി. വിഭാഗം
ചാമ്പ്യന്‍മാര്‍ : സെന്റ് ജോസഫ്സ്  എല്‍.പി. സ്കൂള്‍ പുല്ലൂരാംപാറ
റണ്ണേഴ്സ് അപ്പ്  : നസ്രത്ത് എല്‍.പി. സ്കൂള്‍ മുത്തോറ്റിക്കല്‍

                                     യു.പി. വിഭാഗം
ചാമ്പ്യന്‍മാര്‍  : സെന്റ് തോമസ് യു.പി. സ്കൂള്‍ കൂരാച്ചുണ്ട്
റണ്ണേഴ്സ് അപ്പ് :  സെന്റ് ജോര്‍ ജ് യു.പി.സ്കൂള്‍ കുളത്തുവയല്‍
                             
                                     ഹൈസ്കൂള്‍ വിഭാഗം
 ചാമ്പ്യന്‍മാര്‍  :  സെന്റ് ജോസഫ്സ്  ഹൈസ്കൂള്‍ പുല്ലൂരാംപാറ
റണ്ണേഴ്സ് അപ്പ് :  സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയില്‍

                       ഹയര്‍ സെക്കണ്ടറി വിഭാഗം
ചാമ്പ്യന്‍മാര്‍ :സെന്റ് ജോസഫ്സ്  ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുല്ലൂരാംപാറ.
റണ്ണേഴ്സ് അപ്പ് :സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുളത്തുവയല്‍


       മരുതോങ്കര, കോടഞ്ചേരി, കൂരാച്ചുണ്ട്, തിരുവമ്പാടി എന്നിവിടങ്ങളില്‍ മേഖലതലത്തില്‍ വിജയികളായ വിവിധ സ്കൂളുകളില്‍ നിന്നുള്ള അറുന്നൂറോളം കുട്ടികളാണ് ഇവിടെ മത്സരിക്കാനിറങ്ങിയത്. രാവിലെ ഒന്‍പതു മണിയോടെ ആരംഭിച്ച കായികമേള സി. മോയിന്‍കുട്ടി എം. എല്‍.എ.ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റ് മാനേജര്‍ ഷിബു കളരിക്കല്‍ പതാക ഉയര്‍ത്തി. വൈകുന്നേരം അഞ്ചു മണിയോടെ കായിക മത്സരങ്ങള്‍ പൂര്‍ത്തിയാകുകയും, തുടര്‍ന്ന് വിജയികള്‍ ക്ക് ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു.