27 സെപ്റ്റംബർ 2013

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കലും, തിരുത്തലുകളും ഇനി ഓണ്‍ലൈന്‍ വഴി മാത്രം.


         ഇക്കൊല്ലം മുതല്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രക്രിയക്കുള്ള വോട്ടര്‍പ്പട്ടിക തയാറാക്കുന്നതില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്.  വോട്ടര്‍പ്പട്ടികയില്‍ പുതിയതായി പേരു ചേര്‍ക്കാനും ബൂത്ത് മാറ്റം വരുത്താനും തിരുത്തലുകള്‍ വരുത്തുവാനും മറ്റും ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ (ceo.kerala.gov.in) പ്രത്യേക  ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് പ്രധാനം മാറ്റം.


             അതു കൂടാതെ വേരിഫിക്കേഷന്‍ രീതിയിലും മാറ്റം വരുത്തിയിരിക്കുകയാണ്. നേരത്തെ വില്ലേജ് അടിസ്ഥാനത്തില്‍ ഹിയറിംഗിലൂടെയാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ വേരിഫിക്കേഷന്‍ ചുമതല അതതു പോളിംഗ് ബൂത്തുകളിലെ  ബി.എല്‍.ഒ. മാര്‍ക്കാണ് നല്കിയിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷിച്ചു കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങള്‍ക്കും,   ആവശ്യമായ രേഖകള്‍ നല്കിയാല്‍ ഇനി നമുക്ക് എങ്ങും പോകാതെ വീട്ടിലെത്തുന്ന ബി.എല്‍.ഒ. വഴി സേവനങ്ങള്‍  ലഭ്യമാകും എന്നതാണ് ഇതിന്റെ നേട്ടം.

                                                                കൂടുതല്‍ വിശദ വിവരങ്ങള്‍








      ഇക്കൊല്ലം ആദ്യം മുതല്‍ ഈ സേവനം ലഭ്യമാക്കിയിരുന്നു. ഈ സംവിധാനം വഴി  2013 ജനുവരി ഒന്നിന് പതിനെട്ടു വയസ്സു പൂര്‍ത്തിയായ  ആളുകള്‍ക്ക് (കഴിഞ്ഞ ക്യാമ്പില്‍ പേരു ചേര്‍ക്കാത്തവരാണിവര്‍) പുതിയ ഐ.ഡി കാര്‍ഡുകളും,  നിലവിലുള്ള വോട്ടര്‍മാര്‍ക്ക് തിരുത്തലുകള്‍ വരുത്തി  ഐ.ഡി കാര്‍ഡുകളും പെട്ടെന്ന് നല്കാന്‍ സാധിച്ചിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലൂടെ നമ്മുടെ അപേക്ഷയുടെ സ്ഥിതി എന്താണെന്നും അതിന്റെ വിശദാംശങ്ങളും ലഭിച്ചിരുന്നു.  വോട്ടര്‍പ്പട്ടിക പുതുക്കലിന് സാധാരണ എല്ലാക്കൊല്ലവും  സെപതംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന ക്യാമ്പുകള്‍ തുടര്‍ന്നും സേവനം ഓണ്‍ലൈന്‍  വഴിയാക്കി ലഭ്യമാക്കി കൊണ്ട് തൂടരുന്നുണ്ട്. ഈ സംവിധാനം നടപ്പിലായതോടു കൂടി, വോട്ടര്‍പ്പട്ടിക പുതുക്കല്‍ പൂര്‍ണ്ണമായും കടലാസ് രഹിതമായിരിക്കുകയാണ്. ഈ സംവിധാനം, പഴയ രീതിയെ അപേക്ഷിച്ച് വളരെ വേഗത്തിലും, എളുപ്പത്തിലും അപേക്ഷ നല്കാന്‍ സാധിക്കുന്നു എന്നത് വോട്ടര്‍മാരെ സംബന്ധിച്ചും, ഉദ്യോഗസ്ഥരെ സംബന്ധിച്ചും ആശ്വാസകരമാണ്.