11 സെപ്റ്റംബർ 2013

വോളിബോള്‍ : പുല്ലൂരാംപാറ ടൌണ്‍ ടീം റണ്ണേഴ്സ് അപ്പ്.


              വലിയകൊല്ലി സെന്റ് അല്‍ഫോന്‍സ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് പുലിക്കയം മരിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏകദിന വോളിബോള്‍ ടൂര്‍ണമെന്റില്‍  പുല്ലൂരാംപാറ ടൌണ്‍ ടീം റണ്ണേഴ്സ്  അപ്പ് ആയി. വിന്നേഴ്സ് വെറ്റിലപ്പാറയാണ് എട്ടു ടീമുകള്‍ മത്സരിച്ച  ടൂര്‍ണമെന്റിലെ ജേതാക്കള്‍. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് വെറ്റിലപ്പാറ പുല്ലൂരാംപാറയെ പരാജയപ്പെടുത്തിയത്.  ബിനീഷ് നരിക്കുഴിയില്‍ രതീഷ് കെ.വി., റോയ് നങ്ങിയാംകുളം ജോജോ നങ്ങിയാംകുളം, തോമസ് ഓണാട്ട് എന്നിവരാണ് പുല്ലൂരാംപാറ ടൌണ്‍ ടീമിനു വേണ്ടി കളിക്കാനിറങ്ങിയവര്‍.ഫാ.റോയ്  വള്ളിയാംതടം, ഫാ. ജോസ് പെണ്ണാപറമ്പില്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.