10 സെപ്റ്റംബർ 2013

മനോജ് മാത്യു മെമ്മോറിയല്‍ ഏകദിന വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 14ന്.

       
          പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ നേത്യത്വത്തില്‍ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി മനോജ് മാത്യു മെമ്മോറിയല്‍ ഏകദിന മെമ്മോറിയല്‍ ടൂര്‍ ണമെന്റ് സെപ്റ്റംബര്‍ 14 ശനിയാഴ്ച്ച പുല്ലൂരാംപാറ ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് നടത്തപ്പെടുന്നു.    അന്നേ ദിവസം രാവിലെ 11.30ന് കേരള സ്പോര്‍ട്സ് കൌണ്‍സില്‍ അക്കാദമിക്ക് പുതിയതായി അനുവദിച്ച അത്‌ലറ്റിക് ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം ശ്രീ മോയിന്‍ കുട്ടി എം.എല്‍.എ.  നിര്‍വഹിക്കുന്നു. കൂടാതെ ദേശീയ നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങളെയും ആദരിക്കുന്നു. മലയോര മേഖലയിലെ 8 പ്രമുഖ ടീമുകള്‍ മത്സരിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റ് ശനിയാഴ്ച്ച രാവിലെ 8.30ന് ആരംഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ മുകളില്‍ നല്കിയിരിക്കുന്ന നോട്ടീസില്‍ ലഭ്യമാണ്.
ഓര്‍മകളില്‍ മായാതെ......
 (മനോജ് മാത്യുവിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍  നല്കിയ സ്മരണക്കുറിപ്പ്)