17 ഓഗസ്റ്റ് 2013

വെബ്പേജുകള്‍ PDF ആയി സേവ് ചെയ്യാം.

                                  
      നാം വിവരശേഖരണത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി സാധാരണയായി വിവിധ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാറുള്ളവരാണ്. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നാം കോപ്പി ചെയ്ത് പ്രിന്റ് എടുക്കുകയോ, അല്ലെങ്കില്‍ എഴുതി എടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍ ഈ വെബ്പേജുകള്‍ PDF ആയി സേവ് ചെയ്ത് സൂക്ഷിക്കാനുള്ള സൌകര്യം ഇപ്പോളുണ്ട്. ഗൂഗിള്‍ ക്രോമിലാണ് ഈ സൌകര്യം ലഭ്യമായിട്ടുള്ളത്. 
                                                     ചിത്രം 1
 ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ 


1,സേവ് ചെയ്യാനുള്ള വെബ് പേജില്‍ മൌസിന്റെ വലത് ബട്ടണ്‍ അമര്‍ത്തി കിട്ടുന്ന മെനുവില്‍ Print ഓപ്ഷന്‍ സെലക്ട് ചെയ്യുക.

 
2, Print  ഓപ്ഷന്‍ സെലക്ട് ചെയ്ത് കിട്ടുന്ന മെനുവില്‍  Destination എന്ന ഭാഗത്തുള്ള  Change ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

 
3,  അപ്പോള്‍  Select a destination  എന്നൊരു വിന്‍ഡോ കൂടി ലഭിക്കും  ഇതില്‍ Save As PDF സെലക്ട് ചെയ്യുക അപ്പോള്‍ പുതിയ വിന്‍ ഡോ മറഞ്ഞു പോവുകയും,  തുടര്‍ന്ന്  പഴയ മെനുവിന്റെ മുകള്‍ ഭാഗത്തുള്ള Save ബട്ടണ്‍ ക്ലിക്ക് ചെയ്ത്  ഫയല്‍ കംപ്യൂട്ടറിലേക്ക് സേവ് ചെയ്യുക
.

                                                                              ചിത്രം 2