18 ഓഗസ്റ്റ് 2013

3G വേഗതയുടെ ലോകത്തില്‍ തിരുവമ്പാടിയും, കൂടരഞ്ഞിയും .

            3G വേഗതയുടെ ലോകത്തില്‍  തിരുവമ്പാടിയും, കൂടരഞ്ഞിയും.    3G സംവിധാനം തിരുവമ്പാടിയില്‍ നിലവില്‍ വന്നിട്ട് രണ്ടു മാസം പിന്നിട്ടിരിക്കുന്നു  IDEA, BSNL എന്നീ കമ്പനികളാണ് തിരുവമ്പാടിയില്‍ ഇപ്പോള്‍ 3G സേവനം നല്കി കൊണ്ടിരിക്കുന്നത്. ഇതില്‍  IDEA ആണ് തിരുവമ്പാടിയില്‍ ആദ്യമായി 3G സേവനം എത്തിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍.    BSNL ന്റെ  3G സര്‍വീസ് തിരുവമ്പാടിയില്‍ ലഭ്യമായി തുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായി.        
          കൂടരഞ്ഞിയില്‍ MTS (CDMA) കീഴില്‍  ഹൈസ്പീഡ് ഡാറ്റ (3G ക്ക് CDMA വകഭേദം) സംവിധാനമായ MBLAZE നിലവില്‍ വന്നിട്ടുണ്ട്. USB ഡോംഗിള്‍ വഴി1.5-2 Mbps വേഗത ഇപ്പോള്‍ കൂടരഞ്ഞിയില്‍ ലഭിക്കുന്നുണ്ട്. ഈ സൌകര്യം ലഭ്യമാക്കുവാനായി മുക്കത്തു നിന്നുമാണ് ഇവിടേക്ക് OFC കേബിള്‍ വലിച്ചിരിക്കുന്നത് ഇനി ഈ കേബിള്‍ തിരുവമ്പാടിയിലേക്ക് നീട്ടുമെന്നാണ് അറിയാന്‍ കഴിയുന്നത്.
      ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിലും, ഡൌണ്‍ ലോഡിംഗിലും, അപ്‌ലോഡിംഗിലും   വളരെ മികച്ച സ്പീഡാണ് IDEA ഇപ്പോള്‍ തിരുവമ്പാടിയില്‍ നല്കികൊണ്ടിരിക്കുന്നത്.   7.2 Mbps D/L & 5.76 Mbps U/L സ്പീഡുള്ള  HSDPA  സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണിലും, USB ഡോംഗിള്‍  (Net setter) വഴിയും ഈ സേവനം ലഭ്യമാണ്. അതേ സമയം BSNL  ന്  3Mbps (speed test)വരെ വേഗത ലഭിക്കുന്നുണ്ട്
             കേരളത്തില്‍  3G സേവനം നല്കാന്‍ ബി.എസ്.എന്‍.എല്‍., ഐഡിയ,  എന്നിവയ്ക്കു  പുറമെ എയര്‍സെല്‍ , ടാറ്റ ഡൊക്കൊമൊ എന്നിവയ്ക്കുമാണ് ലൈസന്‍സ് ലഭിച്ചിരുന്നത്.  എയര്‍സെല്‍ ഇപ്പോള്‍ കേരളത്തില്‍ സെര്‍വീസ് നടത്തുന്നില്ല. ഇതില്‍ ബി.എസ്.എന്‍.എലും, ഐഡിയയുമാണ് ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ ഈ സേവനം നല്കുന്നത്. മലയോര മേഖലയിലെ പുല്ലൂരാംപാറ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഈ സൌകര്യം ലഭിക്കാന്‍ ഇനിയും  കാത്തിരിക്കണം. വിപുലീകീരണത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ മാത്രമെ ഇവിടം 3G ഗ്രാമങ്ങളാകൂ.

  2012 മാര്‍ച്ചില്‍ പുല്ലൂരാംപാറ വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇന്ത്യയില്‍ 4G ബ്രോഡ് ബാന്‍ഡ് വിപ്ലം വരുന്നൂ...........