25 ഓഗസ്റ്റ് 2013

പത്രവാര്‍ത്തകളില്‍ നിറഞ്ഞ് 'കയാക്കിംഗ് '

      
       കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലയോര മേഖലയ്ക്ക് ഉത്സവമായി മാറിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് പത്രമാധ്യങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സ്യഷ്ടിച്ചു. മലയാള മനോരമ, മാത്യഭുമി ദീപിക, മാധ്യമം, ദേശാഭിമാനി, കേരളകൌമുദി, മെട്രൊ വാര്‍ത്ത തുടങ്ങി മലയാളത്തിലെയും, ദേശീയ മാധ്യമങ്ങളിലെയും എല്ലാ ദിനപത്രങ്ങളുടെയും മുന്‍ പേജുകളിലും സ്പോര്‍ട്സ് പേജുകളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കയാക്കിംഗിനെക്കുറിച്ച് വലിയ വാര്‍ത്തകള്‍ നല്കിയിരുന്നു. മലയോര മേഖലയില്‍ നടന്ന ഒരു കായിക മത്സരത്തിന് ഇതാദ്യമായാണ്  പത്രമാധ്യമങ്ങളില്‍ ഇത്രയധികം പ്രചാരം ലഭിക്കുന്നത്. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും നല്കിയത് മലയാള മനോരമയും, മാത്രുഭുമിയും ആയിരുന്നു. മാസങ്ങള്‍ക്കു മുന്‍പേ ഇവയെ സംബന്ധിച്ച വാര്‍ത്തകള്‍ ഇവര്‍ നല്കി തുടങ്ങിയിരുന്നു.

            പത്ര മാധ്യമങ്ങളില്‍ കയാക്കിംഗിനെക്കുറിച്ച് പ്രസിദ്ധീകരിച്ച ചില വാര്‍ത്തകള്‍