06 ഓഗസ്റ്റ് 2013

'മലമുകളില്‍ പെയ്തിറങ്ങിയ ദുരന്തങ്ങളുടെ സംഗമഭൂമി' മാവിന്‍ ചുവട്.

          
         പുല്ലൂരാംപാറയുടെ മലനിരകളില്‍  പെയ്തിറങ്ങിയ മഹാദുരന്തത്തിന്റെ സംഗമ ഭൂമിയായ മാവിന്‍ ചുവട്, ദുരന്തം ഒരാണ്ടു പിന്നിടുമ്പോള്‍ ഭീതി വിട്ടൊഴിയാതെ വിറങ്ങലിച്ചു നില്ക്കുകയാണ്. ചെറുശ്ശേരി മലയില്‍ നിന്നുമുള്ള പതിനഞ്ചോളം ഉരുള്‍പൊട്ടലുകളാണ് ഇങ്ങോട്ടേക്ക് കുത്തിയൊലിച്ചെത്തിയത്. നിരവധി ആളുകളുടെ വീടുകളും സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞ്, നൂറുകണക്കിന് ഏക്കര്‍ വരുന്ന ക്യഷിയിടങ്ങളെ അഗാധ ഗര്‍ത്തങ്ങളാക്കി മാറ്റിക്കൊണ്ട്, റോഡിനിരുവശവുമുള്ള പ്രദേശങ്ങളെ  വലിയ പാറക്കല്ലുകള്‍ കൊണ്ട് പ്രക്യതി ഉഴുതു മറിച്ചിട്ടിരിക്കുന്ന ആ കാഴ്ചകള്‍ക്ക് ഇപ്പോള്‍ കാര്യമായ മാറ്റങ്ങളില്ല. 


          എങ്കിലും  പ്രദേശമാകെ കാടു മൂടിക്കിടക്കുന്നു, ദുരന്തം ഏറ്റു വാങ്ങിയ വീടുകള്‍ ആളൊഴിഞ്ഞു പോയിരിക്കുന്നു, ഉരുള്‍ പൊട്ടിയൊലിച്ച റോഡരികില്‍ താല്ക്കാലികമായി ഒരു ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചിരിക്കുന്നു, റോഡിലുള്ള കലുങ്കിനടിയിലൂടെ  കടന്നു പോകുന്ന തോട്ടില്‍ ഈ മഴക്കാലത്തു നിറയെ വെള്ളം കാണാം.   പുല്ലൂരാംപാറ-ആനക്കാംപൊയില്‍ റോഡിലെ മാവിന്‍ ചുവട്ടിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ഈ കാഴ്ചകള്‍ കാണാം, മാവിന്‍ ചുവട്ടില്‍ നിന്നും ഒപ്പിയെടുത്ത ചില ചിത്രങ്ങളാണ് ഇതോടൊപ്പം നല്കിയിരിക്കുന്നത്.