12 ഓഗസ്റ്റ് 2013

ബസിനടിയില്‍പ്പെട്ട് നെല്ലിപ്പൊയില്‍ സ്വദേശിയായ യുവാവ് മരിച്ചു.

                                    
         നെല്ലിപ്പൊയില്‍ അങ്ങാടിക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍  കുരങ്ങന്‍പാറ മണിത്തൊട്ടിയില്‍   സില്‍വിന്‍ (33) മരണമടഞ്ഞു. നെല്ലിപ്പൊയില്‍ അങ്ങാടിയിലെ ചുമട്ടു തൊഴിലാളിയാണ് സില്‍വിന്‍. ഇന്നലെ (ഞായറാഴ്ച്ച) വൈകുന്നേരം  സുഹ്യത്തായ  പ്രിന്റോ ഓടിച്ചിരുന്ന സ്കൂട്ടറിനു പുറകില്‍ നെല്ലിപ്പൊയില്‍ - നാരങ്ങാത്തോട് റോഡില്‍  സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വരികയായിരുന്ന സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടയില്‍ സ്കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണു മറിയുകയും,  തെറിച്ചു വീണ സില്‍വിന്റെ തലയില്‍ കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.  ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മരണം സംഭവിച്ചു. സ്കൂട്ടര്‍ ഓടിച്ചിരുന്ന പ്രിന്റോ ഇടതു ഭാഗത്തേക്കു വീണതിനാല്‍ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. ഇയാളെ പരിക്കുകളോടെ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ : ചേന്ദ്രംകുഴിയില്‍ ഷീജ മക്കള്‍ : അലീന  അലന്‍