10 ഓഗസ്റ്റ് 2013

വീണ്ടും പൊന്നിന്‍ തിളക്കവുമായി മലബാര്‍ സ്പോര്‍ട്സ് അക്കാദമി.


      എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ചു നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് അത് ലറ്റിക് മീറ്റില്‍ ആറു സ്വര്‍ണ്ണ മെഡലുകള്‍ നേടി പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ കുട്ടികള്‍ അവിസ്മരണീയ പ്രകടനം കാഴ്ച്ച വെച്ചു. ഇരുപതു വയസ്സില്‍ താഴെയുള്ളവരുടെ ഡെക്കാത്ത് ലണ്‍, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി  അഖില്‍ ബിജു ഇരട്ട നേട്ടത്തിനുടമയായി. 800 മീറ്ററില്‍ അമല്‍ തോമസും, പെണ്‍കുട്ടികളുടെ സ്റ്റീപ്പിള്‍ ചേസില്‍ ശ്രുതി എം.എസും., ട്രയാസിയില്‍ മരിയാ തോമസും, അണ്ടര്‍ 18 വിഭാഗം 800 മീറ്ററില്‍ മുഹമ്മദ് റാഷിദുമാണ് സ്വര്‍ണ്ണം നേടിയ മറ്റുള്ളവര്‍. സ്വര്‍ണ്ണ നേട്ടത്തിനു പുറമെ മരിയ  തോമസ് ഷോട്ട്പുട്ടില്‍ വെള്ളിയും അമല്‍ തോമസ് 1500 മെറ്ററില്‍ വെങ്കലവും നേടി. കൂടാതെ അക്കാദമിയുടെ താരങ്ങളായ തെരേസാ ജോസഫ് (800 മീറ്റര്‍) കെ ആര്‍ സുജിത (3 കി.മീ. നടത്തം) സി.ഷിഹാബുദീന്‍ (ലോംജംപ്) എന്നിവരും ഓരോ ഇനങ്ങളിലും വെള്ളി മെഡലിനും അര്‍ഹരായിട്ടുണ്ട് ആകെ ആറു സ്വര്‍ണ്ണവും, നാലു വെള്ളിയും,  ഒരു വെങ്കലവും നേടിയാണ് മലബാര്‍ സ്പോര്‍ ട്സ് അക്കാദമിയിലെ കുട്ടികള്‍ ചരിത്ര നേട്ടവുമായി കുതിക്കുന്നത്