22 ജൂലൈ 2013

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണത്തിനു തുടക്കമായി.


           താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍  നൂറ്റൊന്നു ദിനരാത്രങ്ങള്‍ നീണ്ടു നില്ക്കുന്ന അഖണ്ഡ ജപമാല സമര്‍ പ്പണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും  വ്യാഴാഴ്ച്ച തുടക്കമായി. രാവിലെ നടന്ന ജപമാല പ്രദക്ഷിണത്തിനു ശേഷം നടന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍മാരായ ഫാ. മാത്യു മാവേലി, ഫാ. ജോണ്‍ ഉറവുങ്കര, ബഥാനിയ ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. റെജി വള്ളോപ്പള്ളി എന്നിവര്‍ സഹകാര്‍മികരായി. 

                                    ചിത്രം - മലയാള മനോരമ ദിനപത്രം 
               
             കുടുംബ നവീകരണത്തിനും വിശ്വാസ വര്‍ധനയ്ക്കും വേണ്ടി  ജൂലായ് 18 മുതല്‍ ആരംഭിച്ചിരിക്കുന്ന അഖണ്ഡ ജപമാല സമര്‍പ്പണം   നൂറ്റൊന്നു ദിവസം പിന്നിട്ട് ഒക്ടോബര്‍ 26 നു സമാപിക്കും.  എല്ലാദിവസവും കൗണ്‍സലിങ്, കുമ്പസാരം എന്നിവ ഉണ്ടാകും. രോഗികള്‍ക്കും മറ്റും ആരാധനയില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.ഞായര്‍ ഒഴികയുള്ള ദിവസങ്ങളില്‍ രാവിലെ 6 മണിക്കും ഉച്ചയ്ക്ക് 12 മണിക്കും വൈകിട്ട് 7 മണിക്കും ദിവ്യബലി ഉണ്ടായിരിക്കും. ഉച്ചയ്ക്കുള്ള ദിവ്യബലിയോടനുബന്ധിച്ച് വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടക്കും.