22 ജൂൺ 2013

വ്യാപാരികളുടെ നേത്യത്വത്തില്‍ അങ്ങാടിയും പരിസരവും ശുചീകരിച്ചു.


               പുല്ലൂരാംപാറ വ്യാപാരി  വ്യവസായിഏകോപന സമിതിയുടെ നേത്യത്വത്തില്‍  യൂണിറ്റംഗങ്ങള്‍ പുല്ലൂരാംപാറയിലെയും, പള്ളിപ്പടിയിലെയും   അങ്ങാടികളും പരിസരവും ശുചീകരിച്ചു.  തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പുല്ലൂരാംപാറയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  ഭാഗമായി വിവിധ സംഘടനകള്‍  ജൂണ്‍ എട്ടിന് 'ഡ്രൈ ഡേ' ആയി ആചരിക്കുന്നതിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ യൂണിറ്റംഗങ്ങള്‍ പ്രസിഡന്റ് ഷാജി കുടിപ്പാറയുടെയും, സെക്രട്ടറി ജോര്‍ജ് വെട്ടിക്കാട്ടില്‍,  ജോസ് ഒലക്കേങ്കല്‍ എന്നിവരുടെ നേത്യത്വത്തില്‍ അങ്ങാടികളുടെ ശുചീകരണത്തിനായി മുന്നിട്ടിറങ്ങിയത്. 


          പള്ളിപ്പടിയില്‍ നടന്ന ശുചീകരണത്തിന് ലിജോ കുന്നേല്‍, ശ്രീജിത്ത് പുതിയാപറമ്പില്‍ എന്നിവരാണ്  നേത്യത്വം  നല്കിയത്. അങ്ങാടിയിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത്, പരിസരത്തുള്ള കാടുകളും വെട്ടിത്തെളിച്ച് കൊതുകു വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കികൊണ്ടാണ് ശുചീകരണം നടത്തിയത്.