11 ഏപ്രിൽ 2013

ഫിലിം ഫെസ്റ്റിവലിനു തുടക്കമായി.

          
          മലയോര മഹോത്സവത്തിന്റെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സം ഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ഫിലിം ഫെസ്റ്റിവലിനു തിരുവമ്പാടിയില്‍ തുടക്കമായി. പ്രശസ്ത സിനിമാ നടന്‍ മാമുക്കോയ ഇന്നലെ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഹൈസ്കൂള്‍ റോഡിലുള്ള വ്യാപാരഭവന്‍  ഓഡിറ്റോറിയത്തിലെ തിലക സൌകുമാര്യ ഭവനത്തിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.(പിന്നീട് പ്രദര്‍ശനം മലയോര മഹോത്സവ വേദിയിലേക്കു മാറ്റി) നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ഏറ്റവും പുതിയ ചിത്രങ്ങളായ  ഷട്ടര്‍. ഒഴിമുറി എന്നിവയ്ക്കൊപ്പം പ്രശസ്തങ്ങളായ വിദേശ സിനിമകളടക്കം പതിനഞ്ചോളം സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ആദ്യദിനം ചെമ്മീനും ഇറാനിയന്‍ ചിത്രമായ ചില്‍ഡ്രന്‍ ഓഫ് ഹെവനും പ്രദര്‍ശിപ്പിച്ചു.