10 ഏപ്രിൽ 2013

ആശ്വാസമായി വീണ്ടും വേനല്‍ മഴ.

           
        ഇക്കൊല്ലം വേനല്‍ മഴ സാധാരണയുള്ളതില്‍ നിന്നും വ്യത്യസ്ഥമായി കൂടുതല്‍ അളവിലാണ് ലഭിച്ചതെങ്കിലും മലയോരം ഇതു വരെ കാണാത്ത തരത്തിലുള്ള കൊടും ചൂടിനെ ശമിപ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍  കാലാവസ്ഥവ്യതിയാനങ്ങള്‍ നമ്മുടെ നാടിനെയും ബാധിച്ചു തുടങ്ങിയെങ്കിലും, മനസ്സിനും ശരീരത്തിനും കുളിരേകി കൊണ്ട് വേനല്‍ മഴ തുടരുന്നു. ഇന്നലെയും ഇന്നുമായി പുല്ലൂരാംപാറയിലും സമീപ പ്രദേശങ്ങളിലും വേനല്‍ മഴ ലഭിച്ചു. ഇന്നു വൈകുന്നേരം മുതല്‍ ആരംഭിച്ച മഴ രാത്രിയിലും തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി വേനല്‍ മഴ വിട്ടു നില്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അസഹ്യമായ ചൂട് അനുഭവപ്പെട്ടിരുന്നു. കറന്റ് കട്ടുകളും മറ്റും ഇതുവരെ കാണാത്ത രീതിയില്‍ ജീവിതം അസഹ്യമാക്കുമ്പോള്‍ വേനല്‍ മഴ തുടരുന്നത് വളരെ ആശ്വാസകരമാണ്.