തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ശ്വാന പ്രദര്‍ശനം നടന്നു. വിവിധ ഇനങ്ങളില്‍ പെട്ട നായകള്‍ കാഴ്ചക്കാര്‍ക്ക് കൌതുകവും അതോടൊപ്പം ആവേശവുമായി. വൈകിട്ട് നാലുമണിയോടെ ആരംഭിച്ച ഡോഗ് ഷോ കാണുവാനായി നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. റോട്ട് വീലര്‍, ആള്‍സേഷ്യന്‍, ഡാല്‍മേഷ്യന്‍, പോമറേനിയന്‍, ലാബ്രഡോര്‍ ജര്‍മന്‍ ഷെപ്പേര്‍ഡ്, കോക്കര്‍ സാനിയല്‍ തുടങ്ങി അന്‍പതോളം ശ്വാനന്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്. പ്രദര്‍ശനത്തിനു ശേഷം ആണ്‍ പെണ്‍ വിഭാഗങ്ങളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടത്തിയത്. കോഴിക്കോട് കെന്നല്‍ ക്ലബ്ബാണ് വിജയികളെ തിരഞ്ഞെടുത്തത്.