12 ഏപ്രിൽ 2013

സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് പ്രസിദ്ധീകരിക്കാന്‍ അവസരം ഒരുക്കി പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ്.

                                                         സ്റ്റാമ്പിന്റെ മാത്യക
                               മലയോര മഹോത്സവ മേളയിലെ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയിരിക്കുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്റ്റാളില്‍ ആളുകള്‍ക്ക് സ്വന്തം ഫോട്ടോ പതിച്ച സ്റ്റാമ്പ് പ്രസിദ്ധീകരിക്കാന്‍ സൌകര്യം ഒരുക്കിയിരിക്കുന്നു. 12 സ്റ്റാമ്പുകളടങ്ങിയ ഒരു ഷീറ്റിന് 300 രൂപയാണ് ചിലവു വരിക. സ്വന്തം ഫോട്ടോ നല്കുകയോ അല്ലെങ്കില്‍ സ്റ്റാളില്‍ നിന്നും ഫോട്ടോ എടുക്കുകയോ ആവാം. പ്രിയപ്പെട്ടവരുടെ ഫോട്ടോ കൊടുത്തും ഇങ്ങനെ സ്റ്റാമ്പ് സ്വന്തമാക്കാന്‍ കഴിയും. നിയമപ്രകാരം വിലയുള്ള ഇത്തരം സ്റ്റാമ്പുകള്‍  ഉപയോഗിച്ച് ഏതു നാട്ടിലേക്കും കത്തയക്കാം. നിരവധിയാളുകളാണ്. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്റ്റാളില്‍ ദിവസേന  എത്തുന്നത്. ഏകദേശം എഴുപതോളം പേര്‍ ഇതിനകം തന്നെ ഈ സൌകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു.
                                 സ്റ്റാളിലെ കാഴ്ചകളില്‍ നിന്ന്