മലയോര മഹോത്സവ നഗരിയില്‍ വ്യഴാഴ്ച വൈകുന്നേരം അരങ്ങേറിയ കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് കാണികള്‍ക്ക് ആവേശമായി മാറി. വടകരയില്‍ നിന്നെത്തിയ കളരിഗുരുക്കളുടെയും ശിഷ്യന്‍മാരുടെയും പ്രകടനം മണിക്കൂറുകളോളം നീണ്ടു നിന്നു. വാള്‍പ്പയറ്റ്,മറപിടിച്ച് കുന്തപ്പയറ്റ്, വാളും പരിചയും പയറ്റ്, മെയ് അഭ്യാസങ്ങള്‍ തുടങ്ങി നിരവധി ഇനങ്ങള്‍ സംഘം അവതരിപ്പിച്ചു. അപകടകരമാംവിധം ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രകടനങ്ങള്‍ കാഴ്ചക്കാരില്‍ ഭീതി ഉളവാക്കി.
കളരിപ്പയറ്റിന്റെ വീഡിയോ ദ്യശ്യങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സാധാരണ കേട്ടു കേള്‍വി മാത്രമുള്ള കളരിപ്പയറ്റിലെ വിവിധ പ്രയോഗങ്ങള്‍ സ്റ്റേജില്‍ അരങ്ങേറിയപ്പോള്‍ പ്രദര്‍ശനം കാണാനെത്തിയവരുടെ ശ്രദ്ധ മുഴുവന്‍ വേദിയിലേക്കായി. തുടര്‍ന്ന് തിങ്ങി നിറഞ്ഞ കാണികളുടെ മുന്നില്‍ മെയ് വഴക്കത്തിന്റെ അഭ്യാസം പുറത്തെടുത്തപ്പോള്‍, അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരം മുതലെടുത്ത് കളരിപ്പയറ്റ് അവസാനിക്കും വരെ കാണികള്‍ കണ്ടു നിന്നത് വേറിട്ട കാഴ്ചയായി.
കളരിപ്പയറ്റ് പ്രകടനത്തില്‍ നിന്നുള്ള ചില ദ്യശ്യങ്ങള്‍



