മത്സരത്തില്‍ ഓവറോള്‍ കിരീടം നേടിയ ജേക്കബ് തോമസ് പുരയിടത്തില്‍
തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന മ്യഗ സംരക്ഷണ വകുപ്പിന്റെ നേത്യത്വത്തില്‍ ഇന്നലെ മൂന്നു മണി മുതല്‍ പ്രദര്‍ശന നഗരിയില്‍ ആടുകളുടെ പ്രദര്‍ശന മത്സരം നടന്നു. വിവിധയിനങ്ങളില്‍പ്പെട്ട നൂറിലധികം ആടുകളെ പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. തിരുവമ്പാടി സ്വദേശി ജേക്കബ് തോമസ് പുരയിടത്തില്‍ മത്സരത്തിനെത്തിച്ച ആടുകള്‍ മികച്ചയിനത്തിനുള്ള ഓവറോള്‍ കിരീടം നേടി. ജമുനപാരി, മലബാറി, ബിറ്റല്‍, സിരോഹി എന്നീ ഇനങ്ങളിലുള്ള ആടുകള്‍ കാണികള്‍ക്ക് കൌതുകവും വിസ്മയവുമായി.
![]() |
| പ്രദര്‍ശന മത്സരം കാണാനെത്തിയ ജനക്കൂട്ടം |




