തിരുവമ്പാടി മലയോര മഹോത്സവ നഗരിയില്‍ അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനം ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കലാപരിപാടികള്‍ അരങ്ങേറുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു നേരെ എതിരെ ഹയര്‍ സെക്കണ്ടറി ബില്‍ഡിംഗിലുള്ള അലങ്കാര മത്സ്യങ്ങളുടെ സ്റ്റാളില്‍ വലിയ തിരക്കാണ് എപ്പോഴും അനുഭവപ്പെടുന്നത്. മനോഹരമായി സജ്ജീകരിച്ച അക്വേറിയങ്ങളിലാണ് വര്‍ണ്ണ മത്സ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. സാധാരണ അക്വേറിയങ്ങള്‍ കൂടാതെ പുതുമയുള്ള റെഡിമെയ്ഡ് അക്വേറിയങ്ങള്‍ കൂടി പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഗോള്‍ഡന്‍ ഫിഷ്, ഗപ്പികള്‍, കാര്‍പ് ഫിഷ്, പ്ലാറ്റിസ് കേരളത്തിന്റെ സ്വന്തം മിസ് കേരള തുടങ്ങിയ മീനുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. കൂടാതെ വലിയ ടാങ്കുകളില്‍ മറ്റ് അലങ്കാര മത്സ്യങ്ങളെയും,ആമകളെയും പ്രദര്‍ശനത്തിച്ചിരുന്നു. തിരുവമ്പാടി ഇരുമ്പകം സ്വദേശി ബോണി ജോസഫ് മുട്ടത്തുകുന്നേലിന്റെയും, പൊന്നാങ്കയം പനച്ചിക്കല്‍ ജോര്‍ജിന്റെയും( Aquapetsinternational India ) അലങ്കാര മത്സ്യങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.








