പ്രദര്‍ശന നഗരിയിലെ കലാപരിപാടികള്‍ ആസ്വദിക്കാനെത്തിയവര്‍
തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവത്തിന് തിരശ്ശീല വീഴുവാന്‍ മൂന്നു നാളുകള്‍ ശേഷിക്കേ, പ്രദര്‍ശന നഗരിയിലേക്ക് വന്‍ ജനപ്രവാഹം. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളിഒരുക്കിയ പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളും അമ്യൂസ്മെന്റ് പാര്‍ക്കും ദിവസേനയുള്ള കലാപരിപാടികളും മറ്റു പ്രദര്‍ശനങ്ങളും നിരവധി ആളുകളെ ആകര്‍ഷിക്കുന്നു.
പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളും മറ്റും സന്ദര്‍ശിക്കാന്‍ മണിക്കൂറുകള്‍ ചിലവഴിക്കണം. അത്രത്തോളം വലിയ രീതിയിലാണ് പ്രദര്‍ശനം ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘങ്ങള്‍ കുടുംബങ്ങളായാണ് ഇങ്ങോട്ടേക്കെത്തുന്നത്. തിരുവമ്പാടിയുടെ ദിവസങ്ങളെ ഉത്സവലഹരിയില്‍ മുക്കിയാണ് ഓരോ ദിനവും കടന്നു പോകുന്നത്. വ്യത്യസ്ഥങ്ങളായ സ്റ്റാളുകള്‍ അറിവു പകരുന്നതും, കൌതുകം ജനിപ്പിക്കുന്നതുമാണ്.
കേരള സര്‍ക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകളും മികച്ച രീതിയില്‍ തന്നെ അവരവരുടെ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നു. ഇതില്‍ മ്യഗ ക്ഷേമ വകുപ്പിന്റെ സ്റ്റാള്‍ എടുത്തു പറയേണ്ടതാണ്. മികച്ച രീതിയില്‍ ഒരുക്കിയ സ്റ്റാളില്‍ വിവിധയിനം മുയലുകളും എമു താറാവ് വിദേശികളായ താറാവുകളുടെ ഗണത്തില്‍പ്പെടുന്ന പക്ഷികള്‍, വാത്ത തുടങ്ങിയവയെ ആളുകളെ ആകര്‍ഷിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ലിസ ഹോസ്പിറ്റല്‍ തിരുവമ്പാടി, ശാന്തി ഹോസ്പിറ്റല്‍ ഓമശ്ശേരി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കോഴിക്കോട് തുടങ്ങിയ ആശുപത്രികളും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ലിസ ഹോസ്പിറ്റലിന്റെ സ്റ്റാളില്‍ ചെക്കപ്പിനു സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശാന്തി ഹോസ്പിറ്റലിന്റെ സ്റ്റാളില്‍ മെഡിക്കല്‍ സംബന്ധമായ വസ്തുക്കളുടെ പ്രദര്‍ശനം ഉണ്ട്.
ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഞ്ചരിക്കുന്ന മ്യൂസിയം പ്രദര്‍ശന നഗരിയിലെ മറ്റൊരാകര്‍ഷണമാണ്. മീഡിയ ക്ലബ്ബിന്റെ സ്റ്റാളിലുള്ള ഉരുള്‍പൊട്ടല്‍ ചിത്രങ്ങളും, മലയോരത്തിന്റെ സൌന്ദര്യം ഒപ്പിയെടുത്ത ഭംഗിയാര്‍ന്ന ചിത്രങ്ങളും ആളുകളെ ഇവിടെ പിടിച്ചു നിര്‍ത്താന്‍ പോന്നവയാണ്. ഏറ്റവും അവസാനം കടന്നു ചെല്ലുന്ന അമ്യൂസ്മെന്റ് പാര്‍ക്കിലെ മരണക്കിണറും, ജയന്റ് വീലും കുട്ടികള്‍ക്കായുള്ള വിവിധയിനം റൈഡുകളും മലയോര മഹോത്സവത്തിനെത്തുന്ന കുടുംബങ്ങള്‍ക്ക് വലിയ ഉത്സവത്തിന്റെ പ്രതീതി നല്കുന്നു.
പ്രദര്‍ശന കാഴ്ചകള്‍








