14 ഏപ്രിൽ 2013

മാപ്പിളപ്പാട്ടിന്റെ ഈണവുമായി ഇശല്‍ സന്ധ്യ ....


           മലയോര മഹോത്സവ വേദിയില്‍ ഒന്‍പതാം ദിവസം കാഴ്ചക്കാര്‍ക്കാരുടെ മനം ​കുളിര്‍പ്പിച്ച് സ്റ്റാര്‍ സിങ്ങര്‍ കോഴിക്കോടിന്റെ ഇശല്‍ സന്ധ്യ. ഇന്നലെ വൈകുന്നേരം 5 മണിമുതല്‍  മലയോര മഹോത്സവത്തിന്റെ പ്രധാന വേദിയില്‍ നടന്ന മാപ്പിള ഗാനമേള ശ്രോതാക്കളുടെ കാതുകളെ ഇമ്പമണിയിച്ചു. ഐഡിയ സ്റ്റാര്‍ സിങറില്‍ ഏഴാം റൌണ്ട് വരെ മത്സരിച്ച തിരുവമ്പാടിക്കാരി സജ്നയും ഈ സംഘത്തോടൊപ്പം മാപ്പിളപ്പാട്ടുകള്‍ ആലപിക്കാനുണ്ടായിരുന്നു. ഓരോ ദിവസവും കാണാനെത്തുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചു വരുന്ന ഈ മേളയില്‍ ധാരാളം പേര്‍  ഗാനമേളക്ക് ശ്രോതാക്കളായുണ്ടായിരുന്നു.