ജില്ലാ പഞ്ചായത്തിന്റെ കായിക പ്രോത്സാഹന പദ്ധതിയായ സ്പീഡ് 2013ന് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ കായികതാരങ്ങള്‍ക്ക് അത് ലറ്റിക്സിലും, വോളിബോളിലും സമ്മര്‍ കോച്ചിംഗ് ക്ലാസ് നടത്തും. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച പുല്ലൂരാംപാറയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല നിര്‍വഹിച്ചു. സ്പീഡ് 2013 പദ്ധതിക്കായി ജില്ലയില്‍ നിന്നു തിരഞ്ഞെടുത്ത മൂന്നു കേന്ദ്രങ്ങളിലൊന്നാണ് മലബാര്‍ സ്പോര്‍ട്സ് അക്കാദമി. ഇവിടങ്ങളില്‍ ആവശ്യമായ പരിശീലന ഉപകരണങ്ങളും കായികതാരങ്ങള്‍ക്ക് സ്പോര്‍ട്സ് കിറ്റും ഭക്ഷണവും ജില്ലാ പഞ്ചായത്ത് നല്കും.
