25 ജനുവരി 2013

വര്‍ണ്ണാഭമായ കരിമരുന്ന് കലാപ്രകടനവുമായി കോടഞ്ചേരി സെന്റ് മേരീസ് ദേവാലയ തിരുനാള്‍.


             കോടഞ്ചേരി സെന്റ് മേരീസ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് ഇന്നു രാത്രി ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ അരങ്ങേറിയ കരിമരുന്ന് കലാപ്രകടനം ​വാനില്‍ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്തു. ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്ന വെടിക്കെട്ട് കാണികളുടെ മനം ​നിറച്ചു. തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് വൈകുന്നേരം  ആഘോഷമായ  ദിവ്യബലിയും പ്രദക്ഷിണവും തുടര്‍ന്ന് വാദ്യ മേളങ്ങളും അരങ്ങേറിയിരുന്നു.
                                                     കരിമരുന്ന് കലാപ്രകടനം പാര്‍ട്ട് 1
                                                 കരിമരുന്ന് കലാപ്രകടനം പാര്‍ട്ട് 2