പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.യൌസേപ്പിതാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. ഇന്നു രാവിലെ ആറരയോടെ ഇടവക വികാരി റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് തിരുനാളിന് കൊടിയേറ്റി. ഇന്നു വൈകുന്നേരം 5 മണിയോടെ ദിവ്യബലിയും രാത്രി ഏഴരയോടെ ' സ്നേഹത്തേര് ' നാടകവും അരങ്ങേറി. തിരുനാളിനോടനുബന്ധിച്ച് പള്ളിയും പരിസരവും തോരണങ്ങളും ദീപാലങ്കാരങ്ങള്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. തിരുനാളിന്റെ പ്രധാന ദിവസമായ നാളെ ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷിണവും, വാദ്യമേളങ്ങളും, കരിമരുന്ന് കലാപ്രകടനവും നടക്കും.