27 ജനുവരി 2013

പുല്ലൂരാംപാറയുടെ മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് കരിമരുന്ന് കലാപ്രകടനം.

         
        പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ തിരുനാളിനോടനുബന്ധിച്ച് ഇന്ന് കരിമരുന്ന് കലാപ്രകടനം അരങ്ങേറി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ രാത്രി പത്തരയോടെ ആരംഭിച്ച വെടിക്കെട്ടിന് ആയിരക്കണക്കിനാളുകള്‍ ദ്യക്സാക്ഷികളായി. 


                 പടക്കങ്ങളുടെ കൂട്ടപൊരിച്ചിലിനിടയില്‍ ചിലത് ഗ്രൌണ്ടിന്റെ തിട്ടയില്‍ കയ്യറി നിന്നവര്‍ക്കു മേലെയും, തൊട്ടടുത്ത വീടിനു മുകളിലേക്കും പാഞ്ഞു വീണ് പൊട്ടിയത് അല്പം പരിഭ്രാന്തി സ്യഷ്ടിച്ചെങ്കിലും ആര്‍ക്കും പരിക്കു പറ്റിയതായി അറിവില്ല. സാധാരണ വെടിക്കെട്ടുകളെ അപേക്ഷിച്ച് ഇടവേളകളില്ലാതെ വേഗം നടത്തുക എന്ന രീതിയാണ് ഇപ്രാവശ്യം പരീക്ഷിച്ചത്.

                                                                             PART 1
                                                                       PART 2