പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വി.യൌസേപ്പിതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാള്‍ മഹോത്സവത്തിന് ജനുവരി 25ം തിയതി കൊടിയേറുന്നു. ജനുവരി മാസം 25 മുതല്‍ 28 വരെയുള്ള തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 6.30ന് പള്ളി വികാരി റവ.ഫാ. അഗസ്റ്റ്യന്‍ കിഴുക്കരക്കാട്ട് തിരുനാളിന് കൊടിയേറ്റും. അന്നേ ദിവസം വൈകുന്നേരം 7.30ന് തിരുവനന്തപുരം മമതാ തിയറ്റേഴ്സിന്റെ സാമൂഹ്യ നാടകമായ ' സ്നേഹത്തേര് ' അരങ്ങേറും. തിരുനാളിന്റെ പ്രധാന ദിവസമായ ശനിയാഴ്ച വൈകുന്നേരം ആഘോഷമായ ദിവ്യബലിയും തുടര്‍ന്ന് പുല്ലൂരാംപാറ ടൌണ്‍ കുരിശുപള്ളിയിലേക്ക് വിശ്വാസ പ്രഘോഷണ റാലിയും നടക്കും. ഇക്കൊല്ലത്തെ പ്രദക്ഷിണത്തില്‍ എണ്‍പതോളം മുത്തുക്കുടകളാണ് വിശ്വാസികള്‍ കൈകളിലേന്തുന്നത്. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ വാദ്യമേളങ്ങളുടെ പ്രകടനവും, രാത്രി ഒന്‍പതരയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ കരിമരുന്ന് കലാപ്രകടനവും അരങ്ങേറും. ഇക്കൊല്ലത്തെ തിരുനാളിന്റെ പ്രസുദേന്തി രാജു കാരക്കാട്ടാണ്. പൊരുന്നോലില്‍ 27ം ചരമ വാര്‍ഷിക ദിനമായ തിങ്കളാഴ്ചയാണ് തിരുനാള്‍ കൊടിയിറങ്ങുന്നത്. അന്നേ ദിവസം മരിച്ചവരുടെ ഓര്‍മക്കായി പ്രത്യേക സമൂഹബലി അര്‍പ്പിക്കും.