20 ജനുവരി 2013

ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ കൂടരഞ്ഞി ദേവാലയ തിരുനാള്‍ ആഘോഷിച്ചു.


                      കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാള്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ടൌണ്‍ കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് പള്ളി മുറ്റത്ത് വിവിധ സംഘങ്ങളുടെ വാദ്യമേളങ്ങള്‍ നടന്നു രാത്രി പത്തുമണിയോടെ കരിമരുന്ന് കലാപ്രകടനവും നടന്നു.


            ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ഫാ. ജയിംസ് വാമറ്റത്തില്‍, ഫാ. ഡാന്റിസ് കിഴക്കരക്കാട്ട്, ഫാ. ജയിംസ് കിളിയനാനിയില്‍ എന്നിവര്‍ നേതൃത്വംനല്‍കി.  കൂടരഞ്ഞിയിലെ പ്രശസ്തമായ തിരുനാളാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പതിനായിരക്കണക്കിനാളുകളാണ് ഇങ്ങോട്ടേക്ക് ഒഴുകിയെത്തിയത്.