ആനക്കാംപൊയില്‍ സെന്റ് മേരീസ് ദേവാലയതിരുനാളാഘോഷങ്ങളുടെ ഭാഗമായി ഇന്ന് വൈകുന്നേരം ദിവ്യബലിയും തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു. നൂറു കണക്കിന് ഭക്തര്‍ അണിനിരന്ന പ്രദക്ഷിണത്തിന് വാദ്യമേളങ്ങള്‍ കൊഴുപ്പു കൂട്ടി.
പ്രദക്ഷിണത്തിനു ശേഷം ദേവാലയ പരിസരത്ത് വിവിധ വാദ്യ മേളങ്ങള്‍ അരങ്ങു തകര്‍ക്കുകയുണ്ടായി. തുടര്‍ന്ന് രാത്രി ഒന്‍പതു മണിയോടെ ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് കരിമരുന്നു കലാപ്രകടനം അരങ്ങേറി. തിരുനാളാഘോഷങ്ങളുടെ ഭാഗമായി നാളെ രാത്രി ഏഴരയോടെ ഗാനമേള ഉണ്ടായിരിക്കും.
കരിമരുന്നു കലാപ്രകടനത്തിന്റെ ചില ദ്യശ്യങ്ങള്‍