27 ജനുവരി 2013

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.


                             പുല്ലൂരാംപാറ സെന്റ് ജോസഫ്സ്  ദേവാലയത്തില്‍ വി. യൌസേപ്പിതാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും  തിരുനാള്‍ മഹോത്സവം ആഘോഷപൂര്‍വ്വം കൊണ്ടാടി. തിരുനാളിന്റെ പ്രധാന ദിവസങ്ങളായ ശനിയാഴ്ചയും,  ഞായറാഴ്ചയുമായി നടന്ന തിരുക്കര്‍മ്മങ്ങളിലും പ്രദക്ഷിണങ്ങളിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

                                   ഞായാറാഴ്ച നടന്ന പ്രദക്ഷിണത്തില്‍ നിന്ന്
           ശനിയാഴ്ച വൈകുന്നേരം നടന്ന ആഘോഷമായ ദിവ്യബലിക്കു ശേഷം പുല്ലൂരാംപാറ ടൌണ്‍ കുരിശു പള്ളിയിലേക്ക് നടന്ന പ്രദക്ഷിണത്തിന്  മുത്തുക്കുടകളും, ചെണ്ട, ബാന്റ് വാദ്യമേളങ്ങളും കൊഴുപ്പു കൂട്ടി. ഇക്കൊല്ലം എണ്‍പതോളം മുത്തുക്കുടകളാണ് പ്രദക്ഷിണത്തിനായി ഒരുക്കിയിരുന്നത്. തുടര്‍ന്ന് രാത്രി എട്ടരയോടെ വാദ്യമേളങ്ങള്‍ പള്ളിപ്പരിസരത്ത് അരങ്ങേറി. ഏകദേശം ഒന്‍പതരയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ഗംഭീര വെടിക്കെട്ടോടെ ശനിയാഴ്ചത്തെ തിരുനാളാഘോഷങ്ങള്‍ക്കു സമാപനമായി. 


           ഞായറാഴ്ച രാവിലെ പത്തു മണിയോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും തുടര്‍ന്ന് കുരിശുംതൊട്ടി വരെ വാദ്യ മേളങ്ങളുടെ മുത്തുക്കുടകളുടെയും അകമ്പടിയോടെ ആഘോഷമായ പ്രദക്ഷിണവും നടന്നു. ശനിയാഴ്ച നടന്ന പ്രദക്ഷിണത്തില്‍ ഏറ്റവും മനോഹരമായി വീടുകള്‍ അലങ്കരിച്ചതിന് ഒന്നാം സ്ഥാനം ജെറാള്‍ഡ് ഓണാട്ടിനും, രണ്ടാം സ്ഥാനം റോയി വെട്ടിക്കാട്ടിലിനും, മൂന്നാം  സ്ഥാനം വര്‍ഗീസ് മൈനാട്ടിലിനും ലഭിച്ചു. പുല്ലൂരാംപാറ അങ്ങാടിയില്‍ ദീപാലങ്കാരങ്ങള്‍ നടത്തിയതിന് സിജെ സ്റ്റോഴ്സും, സിഗ്നറ്റ് കേബിള്‍ വിഷനും, തന്നിപ്പൊതിയില്‍ സ്റ്റോഴ്സും സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
                           ശനിയാഴ്ച നടന്ന തിരുനാളാഘോഷങ്ങളില്‍ നിന്ന് ചില ദ്യശ്യങ്ങള്‍