06 ജനുവരി 2013

മുക്കം ഫെസ്റ്റ് : മറഡോണ സഞ്ചരിച്ച ഹെലികോപ്റ്ററിലുള്ള ആകാശയാത്രയ്ക്കു തുടക്കമായി.

                                             ആകാശയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നു
     മുക്കം ഫെസ്റ്റിനോടനുബന്ധിച്ച് കുറഞ്ഞ ചിലവില്‍ മലയോര മേഖലയുടെ ആകാശ കാഴ്ചകള്‍   കാണാനായി ഏര്‍പ്പെടുത്തിയ ഹെലികോപ്റ്റര്‍ യാത്രക്കു തുടക്കമായി. ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സും, മുക്കം ഫെസ്റ്റും സംയുക്തമായി ഒരുക്കുന്നതാണ് ഈ ആകാശയാത്ര.  മറഡോണ കേരളത്തിലെത്തിയപ്പോള്‍ യാത്ര ചെയ്ത അതേ ഹെലികോപ്റ്ററാണ്  ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സ് ഇവിടെ ആകാശയാത്രയ്ക്കായി എത്തിച്ചിരിക്കുന്നത് എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ആകാശയാത്രയുടെ ഉദ്ഘാടനം ശനിയാഴ്ച കാരശ്ശേരി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ഷൈനാസ് ചാലൂളി നിര്‍വഹിച്ചു. ആദ്യ യാത്ര മുന്‍ എം.എല്‍. എ. ജോര്‍ജ് എം തോമസ് ഫ്ലാഗ് ഓഫ് ചെയ്തു.

                                     ആകാശ യാത്ര നടത്തുന്ന കുടുംബം
     
       കാരശ്ശേരി മിനി ഗ്രാമപഞ്ചായത്തിനു സമീപത്തെ മിനി ഗ്രൌണ്ടില്‍ നിന്നുമാണ് ഹെലികോപ്റ്റര്‍  സര്‍വീസ് നടത്തുന്നത്. ആറു പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററില്‍ മലയോര മേഖലയുടെ പ്രക്യതിരമണീയമായ കാഴ്ചകള്‍ കാണാന്‍ ഒരാള്‍ക്ക് 2500 രൂപയാണ് ചിലവു വരിക. ജനുവരി 5 മുതല്‍ ആരംഭിച്ചിരിക്കുന്ന ആകാശയാത്ര എട്ടാം തിയതി അവസാനിക്കും. നിരവധിയാളുകളാണ് ഹെലികോപ്റ്റര്‍ അടുത്തു നിന്നു കാണുവാനും, സഞ്ചരിക്കുവാനുമായി ഇങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.