10 ജനുവരി 2013

' ആവാസ് ' ഒരു സൌഹ്യദക്കൂട്ടായ്മയുടെ വിജയം.

                              കലാഭവന്‍ പീറ്ററോടൊപ്പം അണിയറ പ്രവര്‍ത്തകര്‍
      
   നമ്മുടെ ഗ്രാമങ്ങളിലുള്ള അധികമാരും കൈവെച്ചിട്ടില്ലാത്ത ഡോക്യുമെന്ററി നിര്‍മാണ മേഖലയിലേക്ക് കടന്നു വന്ന  രണ്ടു സുഹ്യത്തുക്കളുടെ സൌഹ്യദകൂട്ടായ്മയില്‍ ഒരു ഡോക്യുമെന്ററി പിറവി കൊണ്ടു.  ഇവരുടെ ആദ്യ ഉദ്യമത്തിനു തന്നെ ഒരു ടിവി ചാനലിന്റെ അവാര്‍ഡ് ലഭിക്കുകയുമുണ്ടായി.  തോട്ടുമുക്കം സ്വദേശിയായ ശ്രീ ജിബിന്‍ പോള്‍ വാളാകുളത്തിലും, പുല്ലൂരാംപാറ  സ്വദേശിയായ ശ്രീ വിജി ജോസഫ് തത്തക്കാട്ടുമാണ് ഈ സുഹ്യത്തുക്കള്‍. ഇവര്‍ നിര്‍മിച്ച കലാഭവന്‍ പീറ്ററെക്കുറിച്ചുള്ള ' ആവാസ് ' എന്ന ഡോക്യുമെന്ററിക്കാണ് ഗുഡ്നസ് ടിവിയുടെ ഇക്കൊല്ലത്തെ മീഡിയ അവാര്‍ഡ്  ലഭിച്ചത്.  ഈ ഡോക്യുമെന്ററിയുടെ നിര്‍മാതാവായിരുന്നു ജിബിന്‍ പോള്‍ ഇതിന്റെ സംവിധാനവും, തിരക്കഥയും നിര്‍വഹിച്ചത് വിജി ജോസഫായിരുന്നു.


                     ക്യാമറമാനോടൊപ്പം വിജി ജോസഫും, ജിബിന്‍ പോളും
               
               തികച്ചും യാദ്യശ്ചികമായാണ് ഇവര്‍ ഇങ്ങനെയൊരു ഉദ്യമത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി. സ്കൂള്‍ അധ്യാപനായ ജിബിന്‍ പോള്‍  തന്റെ സഹപ്രവര്‍ത്തകനും, സ്കൂളിലെ ഐ.ടി. അധ്യാപകന്‍ കൂടിയായ   വിജി ജോസഫിനോട് ഈ ഡോക്യുമെന്ററിയുടെ നിര്‍മാണ ആശയം പങ്കു വെച്ചപ്പോള്‍   വിജിക്ക് ഈ മേഖലയിലുള്ള ചെറിയ പരിചയം വെച്ച്  ഡോക്യുമെന്ററിയുടെ തിരക്കഥയും  സംവിധാനവും  ചെയ്യാമെന്ന് ഏല്‍ക്കുകയായിരുന്നു. 

                     
            സാമൂഹ്യ, സാംസ്ക്കാരിക മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ജിബിന്‍ പോള്‍ 2003 മുതല്‍ ദീപിക ചില്‍ഡ്രന്‍സ് ലീഗിന്റെ തിരുവമ്പാടി മേഖലാ ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചു വരികയാണ്. കൊച്ചിന്‍ കലാഭവനുമായുള്ള വര്‍ഷങ്ങളായുള്ള ബന്ധമാണ് ശ്രീ ജിബിനെ ഈ ഡോക്യുമെന്ററി നിര്‍മാണത്തിനു പ്രേരിപ്പിച്ചത്. അതേസമയം  കണ്ടന്റ് റൈറ്റിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിജി  പ്രശസ്തമായ വെബ്സൈറ്റുകളിലും മറ്റും എഴുതി വരുന്നുണ്ട്. കൂടാതെ സ്വന്തമായി ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ച പരിചയവും ഈ ഉത്തരവാദിത്വം വിജയപ്രദമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. 

               ഒക്ടോബര്‍ മാസത്തിലാണ്. ഈ ഡോക്യുമെന്ററിയുടെ നിര്‍മാണം ആരംഭിച്ചത്. എറണാകുളം, ആലുവ, ത്യശൂര്‍, വിയ്യൂര്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഏറ്റവും ആധുനികമായ HD ക്യാമറയാണ് ഷൂട്ടിംഗിനായി ഉപയോഗിച്ചത്. കോഴിക്കോട്ടെ യൂണിറ്റി സ്റ്റുഡിയോയിയില്‍ നവംബര്‍ മാസത്തോടു കൂടി ഇതിന്റെ എഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തീകരിക്കുകയുണ്ടായി. ' പുല്ലൂരാംപാറ വാര്‍ത്തകള്‍ ' ആദ്യമായി ഓണ്‍ലൈന്‍ സപ്പോര്‍ട്ട് നിര്‍വഹിച്ചത് ഈ ഡോക്യുമെന്ററിക്കായിരുന്നു. അതു കൊണ്ടു തന്നെ ഈ വിജയത്തില്‍ ഞങ്ങളും അഭിമാനിക്കുന്നു.
                      മലയാള മനോരമ ഫോക്കസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍
  ഇതു കൂടി വായിക്കൂ :   ഗുഡ്നസ്സ് ടി.വി അവാര്‍ഡ് ശ്രീ ജിബിന്‍ പോള്‍ ഏറ്റു വാങ്ങി.