പുതുപ്പാടി സ്പോര്‍ട്സ് അക്കാദമിയുടെ നേത്യത്വത്തില്‍ നടത്തിയ എ.ബി.ടി. മാരുതി ട്രോഫിക്കു വേണ്ടിയുള്ള ജില്ലാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ 65 പോയിന്റു നേടി പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി ഓവറോള്‍ ചാമ്പ്യന്‍മാരായി. സെന്റ് ജോണ്‍സ് ഹൈസ്കൂള്‍ നെല്ലിപ്പൊയിലും, സെന്റ് ആന്റണീസ് ഹൈസ്കൂള്‍ കണ്ണോത്ത് യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. താമരശ്ശേരി ഡിവൈ.എസ്.പി. ജെയ്സണ്‍ കെ അബ്രാഹം ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു. പിടി.എ.റഹീം എം.എല്‍.എ. ട്രോഫികള്‍ വിതരണം ചെയ്തു.