13 ജനുവരി 2013

മുക്കം ഫെസ്റ്റ് : ഇരവഞ്ഞിപ്പുഴയിലെ ഓളപ്പരപ്പിലൂടെയുള്ള ജല ഉല്ലാസയാത്രകള്‍ക്ക് തുടക്കമായി.


                  ആകാശ യാത്രയ്ക്കു പുറമെ ഇപ്പോള്‍ ജലയാത്രയും ആസ്വദിക്കാന്‍ അവസരമൊരുക്കി മുക്കം ഫെസ്റ്റ്  പുത്തന്‍ അനുഭവമാകുന്നു. മലയോര മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ജല ഉല്ലാസയാത്രക്കായുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജലയാത്രയുടെ ഉദ്ഘാടനം വെള്ളിയാഴ്ച പി.ടി.എ.റഹീം എം.എല്‍.എ. നിര്‍വഹിച്ചു.


             ഇരവഞ്ഞിപ്പുഴയിലെ നീരിലാക്കാല്‍ കടവില്‍ നിന്നാണ് ജലയാത്രയുടെ തുടക്കം. സ്പീഡ് ബോട്ട്, ബനാന റൈഡ്, ബൈക്ക് റൈഡ് തുടങ്ങിയ റൈഡുകളാണ് ജല ഉല്ലാസ യാത്രക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരാള്‍ക്ക് 200 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഒരു റൈഡില്‍ എട്ടുപേര്‍ക്കു വരെ യാത്ര ചെയ്യാം. ഇനിയുള്ള ദിവസങ്ങളില്‍ ഇരവഞ്ഞിപ്പുഴയുടെ ഓളങ്ങളിലൂടെ ബോട്ടുകള്‍ ഇടതടവില്ലാതെ  ചീറിപ്പായുന്ന ദ്യശ്യങ്ങള്‍  കാണാന്‍ സാധിക്കും. 
                                ഉദ്ഘാടന ദിവസത്തെ ദ്യശ്യങ്ങളില്‍ നിന്ന്