ടെലിവിഷന്‍ രംഗത്തെ മികവിനായി ഗുഡ്നസ് ടിവി ഏര്‍പ്പെടുത്തിയ പുരസ്ക്കാരം മലയോര മേഖലയ്ക്ക് അഭിമാനമായി. ഗുഡ്നസ്സ് ടി.വിയും ബോബി ചെമ്മണ്ണൂരും സംയുക്തമായി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിനാണ് പ്രാദേശിക സൌഹ്യദക്കൂട്ടായ്മയില്‍ കലാഭവന്‍ പീറ്ററെക്കുറിച്ച് തയാറാക്കിയ ' ആവാസ് ' എന്ന ഡോക്യുമെന്ററി അര്‍ഹമായത്. മികച്ച സംഗീത പരിപാടി എന്ന വിഭാഗത്തിലാണ് ആവാസിന് പുരസ്ക്കാരം ലഭിച്ചത്.
ചലച്ചിത്ര സംവിധായകന്‍ ഭദ്രന്‍ ചെയര്‍മാനായ ജുറിയാണ് വിധി നിര്‍ണ്ണയിച്ചത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മാധ്യമ അവാര്‍ഡ്. ഗുഡ്നസ് ടിവിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 23ന് മുരിങ്ങൂരില്‍ വെച്ചു നടന്ന ചടങ്ങില്‍ ശ്രീ ബോബി ചെമ്മണ്ണൂരില്‍ നിന്ന് ഡൊക്യുമെന്ററിയുടെ നിര്‍മ്മാതാവായ ശ്രീ ജിബിന്‍ പോള്‍ അവാര്‍ഡ് ഏറ്റു വാങ്ങുകയുണ്ടായി. തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂള്‍ അധ്യാപകനായ ശ്രീ ജിബിന്‍ പോള്‍ തോട്ടുമുക്കം സ്വദേശിയാണ്.
ചടങ്ങിലെ ചില ദ്യശ്യങ്ങള്‍
ഇതു കൂടി വായിക്കൂ :