08 ഡിസംബർ 2012

ത്രിബിള്‍സ് വോളിബോള്‍ മത്സരം ഓമശ്ശേരി ക്രെസെന്റ് ടീം ജേതാക്കള്‍.


            പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്ര ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ സ്കൂള്‍ വോളിബോള്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ച ഏകദിന ത്രബിള്‍സ് വോളിബോള്‍ മത്സരത്തില്‍ ഓമശ്ശേരി ക്രെസെന്റ് ബി ടീം  ജേതാക്കളായി.  ഫൈനലില്‍ ഓമശ്ശേരിയുടെ തന്നെ എ ടീമിനെയാണ് ബി ടീം പരാജയപ്പെടുത്തിയത്.

         പന്ത്രോണ്ടോളം ടീമുകള്‍ മത്സരിച്ച ത്രിബിള്‍സ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് രാവിലെ 9.30 മുതല്‍ ആരംഭിച്ച് വൈകുന്നേരം 6 മണിയോടെ അവസാനിച്ചു. സമാപനച്ചടങ്ങില്‍ സ്കൂള്‍ മനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട്, സായി കോച്ച് ടി.ടി.ജോസഫ്സ് എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.