08 ഡിസംബർ 2012

മലയോര മേഖലയില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു.

തിരുവമ്പാടി ടൌണില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നു

           കാലവര്‍ഷവും, തുലാ വര്‍ഷവും കാര്യമായി പെയ്തില്ലെങ്കിലും മഴക്കാലം കഴിഞ്ഞതോടു കൂടി മലയോര മേഖലയിലെ റോഡുകള്‍ പലതും തകര്‍ന്നിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികള്‍ ഇപ്പോള്‍  പുരോഗമിക്കുകയാണ്. തിരുമ്പാടി-പുല്ലൂരാംപാറ, തിരുവമ്പാടി-കൂടരഞ്ഞി-കൂമ്പാറ റോഡുകളിലെ അറ്റകുറ്റപ്പണികള്‍ ഏകദേശം പൂര്‍ത്തിയായി. മേഖലയിലെ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ക്രമീകരണങ്ങള്‍  പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പ്രധാനമായും പിഡബ്ലുഡി റോഡുകളാണ് ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.