24 ഡിസംബർ 2012

ഉണ്ണിയേശുവിനെ വരവേറ്റുകൊണ്ട് കുടുംബ യൂണിറ്റുകളില്‍ കരോള്‍ ആഘോഷങ്ങള്‍ ......


            പുല്ലൂരാംപാറയില്‍ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാത്രി നടന്ന ക്രിസ്മസ് കരോളുകള്‍ പൂര്‍ത്തിയായി. പള്ളിപ്പടിയില്‍ മൂന്നാം വാര്‍ഡ് B കുടുംബ യൂണിറ്റിന്റെ കരോള്‍ ആഘോഷങ്ങള്‍ വൈകുന്നേരം  ആറരയോടെ ആരംഭിച്ച് രാത്രി ഒന്‍പതു മണിയോടെ അവസാനിച്ചു. വീടുകളില്‍ ക്രിസ്മസ് ട്രീകള്‍ ഒരുക്കിയും, ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചും, പുല്ക്കൂടുകള്‍ നിര്‍മ്മിച്ചും  ലോകരക്ഷയ്ക്കായി ഭൂമിയിലവതരിച്ച ഉണ്ണിയേശുവിനെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വാര്‍ഡ് അംഗങ്ങളും   കമ്മിറ്റിക്കാരും വരവേറ്റു.


       ക്രിസ്മസ് പപ്പയും കരിമരുന്ന് പ്രകടങ്ങളും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള കരോള്‍  അക്ഷരാര്‍ഥത്തില്‍ ആവേശമുണര്‍ത്തി. യൂണിറ്റിലെ എല്ലാ കുടുംബാംഗങ്ങളും കരോള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ക്രിസ്മസ് പപ്പ എല്ലാ വീടുകളിലും  ക്രിസ്മസ് മധുരം വിതരണം ചെയ്തു. കൂടാതെ യൂണിറ്റിന്റെ പരിധിയിലുള്ള എല്ലാ വീടുകളും   ജാതി മത ഭേദമന്യേ  സന്ദര്‍ശിച്ച് ക്രിസ്മസ് ആശംസകള്‍ നേരുകയും, ക്രിസ്മസ് സമ്മാനമായി കേക്കുകള്‍ നല്കി. 


             കരോള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് , യൂണിറ്റ് പ്രസിഡന്റിന്റെ നേത്യത്വത്തില്‍  ക്രിസ്മസ് കേക്ക് മുറിക്കുകയും  വിതരണം ചെയ്യുകയുമുണ്ടായി, തുടര്‍ന്ന് എല്ലാവരും ക്രിസ്മസ് ആശംസകള്‍ പരസ്പരം നേരുകയും ചെയ്തു.  മൂന്ന് ബിയിലെ കരോള്‍ ആഘോഷങ്ങള്‍ക്ക് കുടുംബ യൂണിറ്റ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ കൊടുകപ്പള്ളിയില്‍, വൈസ് പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍, സെക്രട്ടറി തോമസ് തടത്തില്‍ എന്നിവര്‍   നേത്യത്വം നല്കി.

                                     
                 പുല്ലൂരാംപാറ പ്രദേശം  കരോള്‍ സംഘങ്ങളുടെ വാദ്യങ്ങളും, കരിമരുന്നു പ്രകടനങ്ങളുമായി  മുഖരിതമാണ്. രാത്രി പന്ത്രണ്ടു മണിക്ക് ദേവാലയത്തില്‍ ആരംഭിക്കുന്ന തിരുപ്പിറവിയുടെ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍.
                                  ക്രിസ് മസ് ആഘോഷത്തില്‍ നിന്ന്