25 ഡിസംബർ 2012

നാടെങ്ങും ക്രിസ് മസ് ആഘോഷപൂര്‍വ്വം കൊണ്ടാടി.

                                        പുല്ലൂരാംപാറ ദേവാലയത്തിലൊരുക്കിയ പുല്ക്കൂട്              
                  
        തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ് മസ്. മലയോര മേഖലയിലെ ദേവാലയങ്ങളില്‍ നടന്ന പാതിരാക്കുര്‍ബാനകളില്‍  നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പുല്ലൂരാംപാറസെന്റ് ജോസഫ്സ് ദേവാലയത്തില്‍ രാത്രി പന്ത്രണ്ടു മണിക്കാരാംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് പള്ളി വികാരി റവ.ഫാ.അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് നേത്യത്വം നല്കി. അസിസ്റ്റന്റ് വികാരി റവ.ഫാ. അമല്‍ കൊച്ചുകൈപ്പേല്‍ സഹകാര്‍മ്മികത്വം വഹിച്ചു.

                 വാര്‍ഡ് 11ബിയില്‍ ഒന്നാം സ്ഥാനം ലഭിച്ച ആക്കാട്ടുമുണ്ടയ്ക്കല്‍ ബാബുവിന്റെ 
                                                           ഭവനത്തിലൊരുക്കിയ പുല്ക്കൂട്
          കെ.സി.വൈ.എമ്മിന്റെ നേത്യത്വത്തില്‍ ദേവാലയമുറ്റത്ത് ഒരുക്കിയ  ക്രിസ്മസ് ട്രീയും, പുല്ക്കൂടും ഏറെ ആകര്‍ഷകമായി. വീടുകളില്‍ ഒരുക്കിയ പുല്ക്കൂടുകളുടെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള സമ്മാനങ്ങള്‍ ദേവാലയത്തില്‍ വെച്ച് പ്രഖ്യാപിച്ചു.  തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം പോര്‍ട്ടിക്കോയില്‍  കുട്ടികള്‍  പാടിയ  കരോള്‍ ഗാനങ്ങളോടൊപ്പം ക്രിസ്മസ് പാപ്പാകള്‍ താളത്തില്‍ ചുവടുവെച്ചപ്പോള്‍  അത് ഹ്യദ്യമായ അനുഭവമായി. തുടര്‍ന്ന് നടന്ന കരിമരുന്ന് കലാപ്രകടനത്തോടെ  രാത്രിയിലെ  ക്രിസ് മസ് ആഘോഷങ്ങള്‍ക്ക് സമാപനമായി. 

                          വാര്‍ഡ് 12  എയില്‍ ഒന്നാം സ്ഥാനം ലഭിച്ച ശ്രീ ജോസ് നടയ്ക്കലിന്റെ 
                                                              ഭവനത്തിലൊരുക്കിയ പുല്ക്കൂട്
                   വാര്‍ഡ് 1 ബിയില്‍ ഒന്നാം സ്ഥാനം ലഭിച്ച ശ്രീ വാവച്ചന്‍  വടക്കേടത്തിന്റെ 
                                                        ഭവനത്തിലൊരുക്കിയ പുല്ക്കൂട്
                       വാര്‍ഡ് 9 ബിയില്‍ ഒന്നാം സ്ഥാനം ലഭിച്ച ശ്രീ ഡെന്നി ചക്കുംമൂട്ടിലിന്റെ
                                                        ഭവനത്തിലൊരുക്കിയ പുല്ക്കൂട്