24 ഡിസംബർ 2012

ക്രിസ്മസ് ആഘോഷത്തിനു മാറ്റു കൂടി കരോള്‍ ഗാനമേളയും .

  
          ഗ്രൌണ്ട് ബോയ്സിന്റെ ഇക്കൊല്ലത്തെ കരോള്‍ ആഘോഷങ്ങള്‍ക്ക് തിളക്കമേറെയായിരുന്നു. പുല്ലൂരാംപാറയില്‍ ഇതു വരെ കാണാത്ത രീതിയിലുള്ള ആഘോഷ പരിപാടികളാണ് കരോളിനായി  നേത്യത്വം കൊടുത്തവര്‍  ഒരുക്കിയത്. കരോള്‍ ഗാനമേളയും, വെടിക്കെട്ടും, ഗഗ്ന്നം സ്റ്റൈലിലുള്ള ഡാന്‍സും  അങ്ങാടികളില്‍  കരോള്‍ ആഘോഷങ്ങള്‍ കാണാനായി തടിച്ചു കൂടിയവര്‍ക്ക് ആവേശമായി. 'കരോള്‍ ഗാനമേള' പരിപാടികളില്‍ എടുത്തു പറയേണ്ട ഒന്നാണ് കോഴിക്കോടു നിന്നുള്ള മൂന്നംഗ സംഘമാണ് കരോള്‍ സംഘത്തോടൊപ്പം വാഹനത്തില്‍ സഞ്ചരിച്ച് ഗാനമേള നടത്തിയത്.
  

            ടാന്‍സന്‍, അലി ഷാബ് എന്നീ ഗായകരും റിനു അലക്സ് എന്ന ഡ്രമ്മറും ഉള്‍പ്പെടുന്ന ഗായക സംഘം കാഴ്ചക്കാര്‍ക്ക് സംഗീത വിരുന്നൊരുക്കി. കോഴിക്കോട്ടു വെച്ചു നടന്ന എ.ആര്‍. റഹ്മാന്റെ ' ജയ് ഹോ ' ഷോയില്‍ ഡ്രം കൈകാര്യം ചെയ്തിട്ടുള്ള റിനു അല്ക്സിന്റെ പ്രകടനം ശ്രദ്ധേയമായി. വൈകുന്നേരം ആറു മണിക്കാരംഭിച്ച കരോള്‍ ആഘോഷങ്ങള്‍ രാത്രി പത്തുമണിയോടെ അവസാനിച്ചു.