പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിന്റെ വജ്ര ജുബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ വോളിബോള്‍ കോര്‍ട്ടില്‍ സംഘടിപ്പിച്ചിട്ടുള്ള ഏകദിന ത്രിബിള്‍സ് വോളിബോള്‍ മത്സരങ്ങള്‍ക്കു തുടക്കമായി. ഇന്നു രാവിലെ 9.30 ന് സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ്സ് എം.സി. മേരി സ്വാഗതം ആശംസിച്ചു.
പന്ത്രണ്ടോളം ടീമുകള്‍ മത്സരിക്കുന്ന ത്രിബിള്‍സ് വോളിയില്‍ വിജയികള്‍ക്ക് ഇന്നു വൈകുന്നേരം അഞ്ചരക്കു നടക്കുന്ന സമാപന ചടങ്ങില്‍ വെച്ച് ട്രോഫിയും, ക്യാഷ് പ്രൈസും സമ്മാനിക്കും. അധ്യാപകനായ ബേബി നെല്ലുവേലില്‍, പി.റ്റി.എ പ്രസിഡന്റ് ബാബു തീക്കുഴിവയലില്‍, വൈസ് പ്രസിഡന്റ് സോണി ഇടവാക്കല്‍ എന്നിവരാണ് ത്രിബിള്‍സ് വോളിബോള്‍ മത്സരങ്ങള്‍ക്ക് നേത്യത്വം നല്കുന്നത്. മത്സരങ്ങള്‍ ഇപ്പോള്‍ കോര്‍ട്ടില്‍ പുരോഗമിക്കുകയാണ്.