06 ഡിസംബർ 2012

ഭീമന്‍ ക്രിസ്മസ് നക്ഷത്രവുമായി ഗ്രൌണ്ട് ബോയ്സ്.


                പുല്ലൂരാംപാറയിലെ യുവജനങ്ങളുടെ സൌഹ്യദക്കൂട്ടായ്മയായ ഗ്രൌണ്ട് ബോയ്സ് തുടര്‍ച്ചയായി നാലാം തവണയും പുല്ലൂരാംപാറ പള്ളിപ്പടിയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു മുന്‍വശത്തായി   ഭീമന്‍ നക്ഷത്രം തൂക്കി ശ്രദ്ധയാകര്‍ഷിക്കുന്നു. പതിനഞ്ചടിയോളം ഉയരമുള്ള ഈ ക്രിസ്മസ് നക്ഷത്രം ഇല്ലിക്കമ്പുകളില്‍ പ്ലാസ്റ്റിക്കു കൊണ്ടുള്ള ആവരണം നല്കിയാണ് നിര്‍മിച്ചിട്ടുള്ളത്. 



     വിപിന്‍ രാജു ചെട്ടിപ്പറമ്പിലിന്റെ നേത്യത്വത്തിലുള്ള ഗ്രൌണ്ട് ബോയ്സ് സംഘമാണ് ഈ ഭീമന്‍ നക്ഷത്രത്തിന്റെ നിര്‍മാണത്തിനു പുറകില്‍. ഇതിനു പുറമെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗ്രൌണ്ട് ബോയ്സിന്റെ നേത്യത്വത്തില്‍ പുല്ലൂരാംപാറ പ്രദേശത്ത് വിപുലമായ രീതിയില്‍ ക്രിസ്മസ്  കരോള്‍ നടത്തി വരുന്നുണ്ട്, ഇക്കൊല്ലവും വളരെ ആഘോഷപൂര്‍വമായി തന്നെ ക്രിസ്മസ് ആഘോഷിക്കുവാനാണ് ഇവര്‍ തീരുമാനിച്ചിട്ടുള്ളത്.