05 ഡിസംബർ 2012

വ്യശ്ചികമാസക്കുളിരില്‍ നക്ഷത്രങ്ങള്‍ മിഴിതുറന്നു......


          സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു ക്രിസ്മസ് കാലം കൂടി വന്നെത്തി. തിരുപ്പിറവിയുടെ ഒരുക്കമായി വീടുകളില്‍ നക്ഷത്രങ്ങള്‍ മിഴി തുറന്നു. മലയോര മേഖലയിലെ കടകളും, വീടുകളുമെല്ലാം നക്ഷത്രങ്ങളും, ദീപാലങ്കാരങ്ങളും കൊണ്ട് കമനീയമാക്കിയിരിക്കുന്നു. ലോകരക്ഷയ്ക്കു വേണ്ടി  കാലിത്തൊഴുത്തില്‍ പിറന്ന ദൈവപുത്രന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന ക്രിസ്മസ്സ് വീണ്ടും വന്നെത്തുമ്പോള്‍ നാടെങ്ങും സന്തോഷം നിറയുകയാണ്.

പുല്ലൂരാംപാറ ദേവാലയത്തില്‍ സ്ഥാപിക്കാന്‍ തയാറാക്കിയ നക്ഷത്രം

നിലാവുള്ള രാത്രിയില്‍, മഞ്ഞുപതിഞ്ഞ വീഥികളില്‍..
ഉണ്ണിയേശുവിനെ തേടി നക്ഷത്രങ്ങള്‍ നോക്കി നടന്ന ആട്ടിടയന്മാരെ പോലെ...
സത്യത്തിന്‍റെ പാതയില്‍ നന്മമാത്രം ലക്ഷ്യം വെച്ചു നമുക്കും നടക്കാം..!!
പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്‍റെ പിറവി ദിനം ആചരിക്കുന്ന
എല്ലാവരുടെയും മനസുകളില്‍നിന്നും
തിന്മയുടെ കണികകള്‍ നീക്കി
മനസുകളില്‍ ഉണ്ണിയേശുവിന്‍റെ പിറവിക്കായി നമുക്കൊരുങ്ങാം...
പുല്‍ക്കുടുകള്‍ ഒരുക്കുന്നതിനോടൊപ്പം നമ്മുടെ മന്സുകളെയുംഒരുക്കാം …!
മനസുകള്ളില്‍ നന്മയുടെ തിരിനാളങ്ങള്‍ തെളിക്കാന്‍....
പൂല്‍കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിനെ കാണാന്‍.....
വീണ്ടും ഒരു ക്രിസ്മസ് കാലം...!