' റെഡ് വൈന്‍ ' സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിംഗ് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പുല്ലൂരാംപാറയിലും, ആനക്കാംപൊയിലിലും വെച്ചു നടന്നു. കഴിഞ്ഞ പ്രാവശ്യം ഇവിടങ്ങളില്‍ നടന്ന ഷൂട്ടിംഗില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് സിനിമാപ്രേമികള്‍ക്ക് ആവേശമായതെങ്കില്‍ ഇപ്രാവശ്യം മലയാളത്തിന്റെ യുവനടന്മാരില്‍ ശ്രദ്ധേയനായ ഫഹദ് ഫാസിലിന്റെ സാന്നിദ്ധ്യമാണ് ആളുകളെ ഇവിടേക്കാകര്‍ഷിച്ചത്. ക്രിസ്മസിനു ശേഷമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടങ്ങളില്‍ നടന്ന ഷൂട്ടിംഗില്‍ ഫഹദ് ഫാസിലിനെ കൂടാതെ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ടി.ജെ.രവി. മറ്റു നടീനടന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെറ്റുകളിട്ട് നടത്തിയ ഷൂട്ടിംഗ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന
കാഴ്ച്ചക്കാര്‍ക്ക് കൌതുകമായി. സിനിമാ താരങ്ങളോടൊപ്പം ഫോട്ടൊയെടുക്കാന്‍
ചെറുപ്പക്കാര്‍ തിരക്കിട്ടപ്പോള്‍ താരങ്ങള്‍ മടി കാട്ടാതെ അവരോടൊപ്പം നിന്നു
കൊടുത്തത് ജാഡകളില്ലാതെയായിരുന്നു. ആദ്യമായാണ് ഒരു സിനിമയുടെ ഷൂട്ടിംഗ് ഇത്രയധികം ദിവസങ്ങളിലായി മലയോര മേഖലയില്‍ നടന്നത്. ആകെ നാലു ദിവസം ഷൂട്ടിംഗ് നടന്നതോടെ സിനിമാപ്രേമികള്‍ക്ക് ഇഷ്ടം പോലെ സിനിമാ ഷൂട്ടിംഗ് കാണുവാന്‍ അവസരമുണ്ടായി. ഈ സിനിമയുടെ ബാക്കി ഭാഗങ്ങള്‍ കോഴിക്കോട് ടൌണില്‍ വെച്ച് ചിത്രീകരിക്കുന്നതിനായി ഷൂട്ടിംഗ് സംഘം മടങ്ങുമ്പോള്‍ ഇവിടം സിനിമാക്കാരുടെ ഭാഗ്യ സ്ഥലമായി മാറുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.
ചിത്രങ്ങള്‍ ഫെയ്സ്ബുക്ക് വഴി ലഭിച്ചവയാണ്