23 ഡിസംബർ 2012

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ ക്വിസ് മത്സരം നടത്തി.


          വജ്ര ജുബിലി ആഘോഷങ്ങളുടെ ഭാഗമായി പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളില്‍ ക്വിസ് മത്സരം നടത്തി. താമരശ്ശേരി കോര്‍പ്പറേറ്റ് വിദ്യാഭ്യാസ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ക്വിസ് മത്സരത്തില്‍ യു.പി. വിഭാഗത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൂടരഞ്ഞി, സേക്രട്ട് ഹാര്‍ട്ട് യു.പി.സ്കൂള്‍ തിരുവമ്പാടി, സെന്റ് തോമസ് യു.പി.സ്കൂള്‍ കല്ലുരുട്ടി എന്നീ സ്കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 


          എല്‍.പി. വിഭാഗത്തില്‍ സെന്റ് ജോര്‍ജ് എല്‍.പി. സ്കൂള്‍ കുളത്തുവയല്‍, സെന്റ് ആന്റണീസ് എല്‍.പി. സ്കൂള്‍ കണ്ണോത്ത്,  സെന്റ് ജോസഫ്സ് എല്‍.പി. സ്കൂള്‍ കോടഞ്ചേരി എന്നീ സ്കൂളുകളും  യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്കൂള്‍ മാനേജര്‍ അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് വിജയികള്‍ക്ക് സമ്മാനദാനം നടത്തി.