22 ഡിസംബർ 2012

ആവാസിന് ഗുഡ്നസ് ടിവി അവാര്‍ഡ്.


        പ്രാദേശിക സൌഹ്യദ കൂട്ടായ്മയില്‍ വിരിഞ്ഞ ആവാസിന് ഗുഡ്നസ് മീഡിയ അവാര്‍ഡ്. കലാഭവന്‍ പീറ്ററെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററിക്കാണ് ഗൂഡ്നസ് ടിവിയുടെ ബെസ്റ്റ് മുസിക്കല്‍ പ്രോഗ്രാം വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചത്. പുല്ലൂരാംപാറ സ്വദേശി വിജി ജോസഫ് തത്തക്കാട്ട് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി, തോട്ടുമുക്കം ജനസേവ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ശ്രീ ജിബിന്‍ പോളാണ് നിര്‍മിച്ചത്. ആവാസിന്റെ ഓണ്‍ലൈന്‍ സപ്പോര്‍ട്ട് നിര്‍വഹിച്ചത് പുല്ലൂരാംപാറ വാര്‍ത്തകളായിരുന്നു. ആദ്യ ഉദ്യമത്തില്‍ തന്നെ അവാര്‍ഡ് ലഭിച്ചത് ഈ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനമാവുകയാണ്. ഡിസംബര്‍ 23ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് മുരിങ്ങൂര്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് ഏറ്റു വാങ്ങും.

ഇതു കൂടി വായിക്കൂ :  കലാഭവന്‍ പീറ്ററെക്കുറിച്ച് ഡോകുമെന്‍ററിയുമായി പ്രദേശിക കൂട്ടായ്മ