21 ഡിസംബർ 2012

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അപൂര്‍വ സംഗമം ഡിസംബര്‍ 26ന്.


                കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോടനുബന്ധിച്ച്  2012 ഡിസംബര്‍ 26ന്, സ്കൂള്‍ ആരംഭകാലം മുതലുള്ള മുഴുവന്‍   ബാച്ചുകളിലെയും  പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുചേരുന്നു. 1965 (പത്താം ക്ലാസ്) മുതല്‍ 2012 വരെയുള്ള 48 ബാച്ചുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ഇവിടെ ഒത്തു ചേരുന്നത്.  ഈ സ്കൂളില്‍ നിന്നും ഏകദേശം എണ്ണായിരത്തോളം വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട് ഇവരില്‍ പകുതിയോളം പേര്‍ സംഗമത്തിനെത്തുമെന്നാണ് കരുതുന്നത്. ഈ അപൂര്‍വ സംഗമം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 
 
ഓരോ ബാച്ചുകളിലെയും  ചെയര്‍മാന്റെയും കണ്‍വീനറുടെയും ഫോണ്‍ നമ്പറുകള്‍
                രോ ബാച്ചിലെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമം വെവ്വേറെയായി ആദ്യം നടക്കും.   തുടര്‍ന്ന് 1962 മുതല്‍ ഈ സ്കൂളില്‍ പഠിപ്പിച്ചിരിക്കുന്നവരില്‍ ജീവിച്ചിരിക്കുന്ന മുഴുവന്‍ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങായ ഗുരുവന്ദനം. ഈ ചടങ്ങില്‍  എല്ലാ ബാച്ചുകളും ഒത്തുചേരുന്നു. ഓരോ ബാച്ചുകളെയും സംഘടിപ്പിക്കാന്‍ വേണ്ടി നാല്പ്പത്തിയെട്ട് കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍  പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിനു മുന്നോടിയായി  ഒരോ ബാച്ചുകളും യോഗം കൂടിയിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് ഈ അപൂര്‍വ്വ സംഗമം ഒരു ചരിത്ര സംഭവമാക്കാന്‍ പരിശ്രമിക്കുകയാണ് ഇതിന്റെ സംഘാടകര്‍. 

           ഓരോ ബാച്ചുകളിലെയും  ചെയര്‍മാന്റെയും കണ്‍വീനറുടെയും ഫോണ്‍ നമ്പറുകള്‍