കേരള ജനത ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് തൊഴിലില്ലായ്മയോ, സാമ്പത്തിക, കാര്‍ഷിക പ്രതിസന്ധികളോ അല്ലെന്നും കേരള സമൂഹത്തില്‍ ആകെ പടര്‍ന്നു പിടിച്ചിരിക്കുന്ന മദ്യാസക്തിയാണെന്നും അഭിവന്ദ്യ താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രസ്താവിച്ചു. ലോകത്തില്‍ ഗവണ്‍മെന്റ് നേരിട്ട് മദ്യം വില്ക്കുന്ന ഒരേയൊരു രാജ്യം, മദ്യത്തിനെതിരെ ഒരായുഷ്ക്കാലം മുഴുവന്‍ ശക്തമായ നിലപാടു സ്വീകരിച്ച മഹാത്മാഗാന്ധി രാഷ്ട്രപിതാവായ ഭാരതം മാത്രമാണ് എന്നത് ലോകത്തിനു മുന്‍പില്‍ ഓരോ ഭാരതീയനും അപമാനകരമാണ് എന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി താമരശ്ശേരി രൂപതാ കണ്‍വെന്‍ഷന്‍ കോടഞ്ചേരി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫെറോന വികാരി റവ.ഫാ.ജോസ് ഓലിയക്കോട്ടില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ രൂപതാ ഡയറക്ടര്‍ റവ.ഫാ.മില്‍ട്ടന്‍ മുളങ്ങാശ്ശേരി, പ്രസിഡന്റ് ടിടി.തോമസ്, ജനറല്‍ സെക്രട്ടറി ജോയിക്കുട്ടി ലൂക്കോസ്, ശ്രീ ബിനോയ് എം.എ., സി.എം. ജോസഫ്, കെ.എം. ജോസഫ് , സിസ്റ്റര്‍ ആഗ്നസ് ജോസഫ്, ആന്‍ഡ്രൂസ് ചൂരപ്പൊയ്കയില്‍ എന്നിവര്‍ പ്രസംഗിച്ചു. പാലാ അഡാര്‍ട്ട് ഡയറക്ടര്‍ എന്‍.എം. സെബാസ്റ്റ്യന്‍ ക്ലാസുകള്‍ നയിച്ചു. ജോര്‍ജ് പൈകയില്‍, ജോണി കുമ്പുളുങ്കല്‍, ജോര്‍ജ് വാഴയില്‍, എന്‍.വി. അബ്രാഹം, ജോളി ഉണ്ണ്യേപ്പിള്ളില്‍, ഷാജി രാമറ്റത്തില്‍, ജില്‍സ് ജോസ്, സിസ്റ്റര്‍ ലില്ലി തെരേസ് എന്നിവര്‍ നേത്യത്വം നല്കി.
പൌരോഹിത്യ രജത ജുബിലി ആഘോഷിക്കുന്ന അഭിവന്ദ്യ പിതാവിനെ രൂപതാ പ്രസിഡന്റ് ടി.ടി. തോമസ് ചടങ്ങില്‍ വെച്ച് പൊന്നടയണിയിച്ച് ആദരിച്ചു. രൂപതാ ഡയറക്ടര്‍ റവ.ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി മെമെന്റോ നല്കി.
പൌരോഹിത്യ രജത ജുബിലി ആഘോഷിക്കുന്ന അഭിവന്ദ്യ പിതാവിനെ രൂപതാ പ്രസിഡന്റ് ടി.ടി. തോമസ് ചടങ്ങില്‍ വെച്ച് പൊന്നടയണിയിച്ച് ആദരിച്ചു. രൂപതാ ഡയറക്ടര്‍ റവ.ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി മെമെന്റോ നല്കി.