പുല്ലൂരാംപാറയിലെ യുവജനങ്ങളുടെ സൌഹ്യദക്കൂട്ടായ്മയായ ഗ്രൌണ്ട് ബോയ്സിന്റെ ഇക്കൊല്ലത്തെ ക്രിസ്മസ് കരോള്‍ ആഘോഷം ഡിസംബര്‍ 23ന് നടത്തപ്പെടും. വൈകുന്നേരം അഞ്ചരയോടെ പള്ളിപ്പടിയില്‍ നിന്നുമാരംഭിക്കുന്ന ക്രിസ്മസ് കരോളില്‍ കുട്ടികളും യുവജനങ്ങളുമടക്കം നൂറിലധികം പേര്‍ പങ്കെടുക്കും. നിരവധി ക്രിസ്മസ് പപ്പാകളും, അലങ്കരിച്ച വാഹനവുമടക്കം വളരെ ആഘോഷപൂര്‍വം നടത്തുന്ന കരോള്‍ ഞായറാഴ്ച രാത്രി പുല്ലൂരാംപാറയുടെ തെരു വീഥികളിലൂടെ കടന്നു പോകും.