16 ഡിസംബർ 2012

ഷെയറിംഗ് 2013 : പഠന മേശകളും കസേരകളും വിതരണം ചെയ്തു.


                പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഈ വര്‍ഷമാരംഭിച്ച ' വീടറിയാന്‍ ' പദ്ധതിയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരുടെ ഉപഹാരമായി ഏഴു പഠന മേശകളും കസേരകളും വിതരണം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ ഷാജി കണ്ടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ അഗസ്റ്റ്യന്‍ കിഴക്കരക്കാട്ട് മേശകള്‍ വിതരണം ചെയ്തു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ സ്കറിയാ മാത്യു, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ബെന്നി ലൂക്കോസ്, യു.പി.സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് എം.സി. മേരി, എം.ജെ. അഗസ്തി എന്നിവര്‍ പ്രസംഗിച്ചു. ' ഷെയറിംഗ് 2013 ' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ അടുത്ത ഘട്ടം ക്രിസ്തുമസ് അവധിക്കു ശേഷം ആരംഭിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ അറിയിച്ചു.