15 ഡിസംബർ 2012

പത്തായപ്പാറ പാലത്തിന്റെ നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുന്നു.

പത്തായപ്പാറയില്‍ ബോറിങ് പ്രവര്‍ത്തികള്‍ നടത്തുന്ന ദ്യശ്യം
               തിരുവമ്പാടി-കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുല്ലൂരാംപാറയിലെ പത്തായപ്പാറ പാലത്തിന്റെ നിര്‍ മാണ നടപടികള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഏഴാം തിയതി  പത്തായപ്പാറയില്‍ ബോറിങ് നടത്തി, പ്രദേശത്ത് പാലം പണിയുവാന്‍ അനുയോജ്യമായ ഉറപ്പുള്ള പാറയാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രകാരം ബോറിങ് നടത്തി കണ്ടെത്തിയ പാറയുടെ ഒരു ഭാഗം കൂടുതല്‍  പരിശോധനയ്ക്കായി അയച്ചു കൊടുത്തിട്ടുണ്ട്. 

                                  ബോറിങ് നടത്തിയപ്പോള്‍ കണ്ടെത്തിയ പാറയുടെ ഭാഗം  
                                        (ഇതാണ് പരിശോധനയ്ക്കായി കൊണ്ടു പോകുന്നത്)
                         കൂടാതെ പാലം നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. 6.75 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പാലം നിര്‍മാണത്തിനായി സമര്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ പ്രാഥമിക ചിലവുകള്‍ക്കായി 75  ലക്ഷം  രൂപ വകയിരുത്തിയിരുന്നു.